സി.ജെ. റോയിയുടെ മരണം: കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് റെയ്ഡ്; ദുരൂഹത നീക്കാൻ കേന്ദ്ര ഏജൻസികൾ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിലെ കാരണങ്ങൾ തേടി അന്വേഷണം വിപുലീകരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ അദ്ദേഹം അനുഭവിച്ചിരുന്ന അതിഭീകരമായ മാനസിക സമ്മർദ്ദത്തിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. ബിസിനസ് സാമ്രാജ്യത്തിലെ ‘വമ്പൻ സ്രാവുകളുടെ’ ഇടപെടലാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയം ഇതോടെ ശക്തമായിട്ടുണ്ട്.

കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതോടെ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന പരിശോധനകളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സി.ജെ. റോയിയുടെ വ്യക്തിജീവിതത്തെയും ബിസിനസ് പങ്കാളിത്തത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ തെളിവുകളുൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുന്നതിനൊപ്പം മരണത്തിലെ ദുരൂഹത നീക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇപ്പോൾ പോലീസിനും കേന്ദ്ര ഏജൻസികൾക്കും മുന്നിലുള്ളത്. വരും ദിവസങ്ങളിൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെയും അടുത്ത ബിസിനസ് പങ്കാളികളെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *