ലണ്ടന്‍: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഒരു സ്ത്രീ പരസ്യമായി പറയുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാന്.അസിം മുനീര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ വധിക്കപ്പെടുമെന്നായിരുന്നു പരാമര്‍ശം.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലെ ബ്രാഡ്ഫോര്‍ഡില്‍ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. റാലിയിലെ ഈ പരാമര്‍ശം രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകള്‍ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

