ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു.മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത് നിന്നുള്ള നോണ്‍–BS6 വാഹനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.
ഡല്‍ഹിയില്‍ ഗുരുതരമായ അവസ്ഥയില്‍ വായു നിലവാരം തുടരുന്നതിനിടയിലാണ് ഈ നടപടികള്‍.വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്ക് പുറത്ത് നിന്ന് വരുന്ന B-S6 വാഹനങ്ങള്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കാന്‍ അനുമതിയുണ്ടാകില്ല.
ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള മറ്റ് പഴയ വാഹനങ്ങള്‍ക്കെല്ലാം ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും.അനുയോജ്യമായ വാഹനങ്ങളുള്ള താമസക്കാര്‍ക്ക് നഗരത്തിനകത്ത് സാധാരണ യാത്രയും ഇന്ധനം നിറയ്ക്കലും തുടരാം. പ്രവേശന കവാടങ്ങളിലും പമ്പുകളിലും കര്‍ശനമായ പരിശോധന ഉണ്ടാകും.
മലിനീകരണം കുറയ്ക്കാനായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ 7,500 ഇലക്ട്രിക് ബസുകള്‍ വിന്യസിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.ഫലപ്രദമായ മലിനീകരണ നിയന്ത്രണ നടപടികള്‍ നിര്‍ദേശിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

