ട്രം​പി​ന്‍റെ പ​ദ്ധ​തി​യെ ത​ള്ളി ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലൻഡും

വാ​ഷിം​ഗ്ട​ൺ: യുഎസുമായി അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ​ന്ന് ഡെ​ൻ​മാ​ർ​ക്ക്‌ വി​ദേ​ശ മ​ന്ത്രി ലാ​ർ​സ് റാ​സ്‌​മ്യു​സ​ൻ പ്ര​തി​ക​രി​ച്ചു. സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ഒ​രു സം​യു​ക്ത ടാ​സ്ക് ഫോ​ഴ്‌​സ് പ​രി​ഗ​ണി​ക്കാം. കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റാ​ണ്. അ​മേ​രി​ക്ക​യ്‌​ക്ക് ഗ്രീ​ൻ​ലൻഡി​ൽ കൂ​ടു​ത​ൽ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലും തു​റ​ന്ന സ​മീ​പ​ന​മെ​ന്നും ഡെ​ൻ​മാ​ർ​ക്ക് അ​റി​യി​ച്ചു.

ഗ്രീ​ൻ​ല​ന്‍ഡ് ഏ​റ്റെ​ടു​ക്കാ​നു​ള്ള യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​യെ ത​ള്ളി ഡെ​ന്മാ​ർ​ക്കും ഗ്രീ​ൻ​ലൻഡും. വൈ​റ്റ് ഹൗ​സി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. യു​എ​സ്, ഡെ​ൻ​മാ​ർ​ക്ക്‌, ഗ്രീ​ൻ​ല​ൻഡ് രാ​ജ്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഗ്രീ​ൻ​ല​ൻഡ് നി​ല​വി​ൽ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ര​ണ്ട് നാ​യവ​ണ്ടി​ക​ൾ മാ​ത്ര​മ​ല്ലേ​യു​ള്ളൂ എ​ന്നും ചോ​ദി​ച്ച് ഗ്രീ​ൻ​ല​ൻഡ് പ്ര​ധാ​ന​മ​ന്ത്രി​യെ ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ഹ​സി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യ്‌​ക്കും ഡെ​ന്മാ​ർ​ക്കി​നു​മി​ട​യി​ൽ ഒ​രു പ​ക്ഷം പി​ടി​ക്കേ​ണ്ടി വ​ന്നാ​ൽ ഡെ​ന്മാ​ർ​ക്കി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഗ്രീ​ൻ​ലൻഡ് പ്ര​ധാ​ന​മ​ന്ത്രി ജെ​ൻ​സ് ഫ്രെ​ഡ​റി​ക് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *