മുംബൈ: ഇന്ത്യ വിടാനൊരുങ്ങുന്ന രാജ്യാന്തര ബാങ്കിനെ ഏറ്റെടുക്കാനുള്ള മത്സരത്തില്‍ അതിശക്തമായി കേരളത്തില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് ബാങ്കായ ഫെഡറല്‍ ബാങ്കും രംഗത്ത്. ഡോയിച്ച് ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ ബാങ്കിങ് ഗ്രൂപ്പായ ഡോയിച്ച് ബാങ്ക് ആന്‍ഡ് റീടെയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് ഓപ്പറേഷന്‍സാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അടച്ചു പൂട്ടി സ്ഥലം വിടാനൊരുങ്ങുന്നത്. ഇതിനെ ടേക്ക് ഓവര്‍ ചെയ്യുന്നതിനുള്ള അങ്കത്തിലാണ് ഫെഡറല്‍ ബാങ്ക് മുന്‍നിരയില്‍ തന്നെയുള്ളത്. ഇക്കാര്യത്തില്‍ ഫെഡറല്‍ ബാങ്കിനു വെല്ലുവിളിയായി നില്‍ക്കുന്നത് കൊട്ടക് മഹീന്ദ്ര ബാങ്കാണ്.
25000 കോടി രൂപയുടെ ആസ്തിയാണ് ഡോയിച്ച് ബാങ്കിന് ഇന്ത്യയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ വരുമാനം 2455 കോടി രൂപയാണ്. അതിനു തലേ വര്‍ഷം 2362 കോടിയും വരുമാനമായി ലഭിച്ചിരുന്നു. പുതിയ സിഇഒ ക്രിസ്റ്റ്യന്‍ സ്വിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം ബാങ്കിന്റെ പ്രവര്‍ത്തന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്.
എന്നാല്‍ ഡോയിച്ച് ബാങ്കിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഫെഡറല്‍ ബാങ്കോ കൊട്ടക് മഹീന്ദ്ര ബാങ്കോ തയ്യാറായിട്ടില്ല.

