ഓസ്ട്രേലിയയുടെ ഇരു തീരങ്ങളിലും വാരാന്ത്യത്തില്‍ വ്യത്യസ്തമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. കിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെങ്കില്‍, പടിഞ്ഞാറന്‍ തീരത്ത് കടുത്ത ചൂടും കാട്ടുതീ ഭീഷണിയുമാണ് നിലനില്‍ക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ടാസ്മാനിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയും, ആലിപ്പഴ വര്‍ഷവും, ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BoM) മുന്നറിയിപ്പ് നല്‍കി. ന്യൂ സൗത്ത് വെയില്‍സിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 100 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് മെറ്റീരിയോളജിസ്റ്റ് ഡീന്‍ നാരമോര്‍ വ്യക്തമാക്കി. സിഡ്നി, കാന്‍ബെറ എന്നിവിടങ്ങളിലും ഉച്ചകഴിഞ്ഞ് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
അതെസമയം, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും പെര്‍ത്തിലും കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്.വാരാന്ത്യത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ സാഹചര്യത്തില്‍ പെര്‍ത്ത് ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും ‘ടോട്ടല്‍ ഫയര്‍ ബാന്‍’ (Total Fire Ban) ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടാസ്മാനിയയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കിഴക്കന്‍ മേഖലയില്‍ പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ഈ മഴ മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

