വ്യക്തി ശുചിത്വത്തോടൊപ്പം ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: വ്യക്തി ശുചിത്വത്തോടൊപ്പം ശരിയായ ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, പൈനാവ് യുപി സ്‌കൂള്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ന്യൂമാന്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് ദേശീയ വിര വിമുക്ത ദിനം ആചരിച്ചത്.

പൈനാവ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സതീഷ് കെ എന്‍ അധ്യക്ഷത വഹിച്ചു. വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഡിജിറ്റല്‍ പോസ്റ്റര്‍ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് വിരഗുളിക കഴിക്കേണ്ട രീതിയെ സംബന്ധിച്ച് വിശദീകരിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മിണി ജോസ്, പൈനാവ് യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല വി.റ്റി, പൈനാവ് എം ആര്‍ എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മധുസൂദനന്‍, ആരോഗ്യ വകുപ്പ് വിഭാഗം ജീവനക്കാര്‍, ആരോഗ്യ കേരളം ജീവനക്കാര്‍,വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ ദിനാചരണത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *