കര്‍ണ്ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് പിണറായിക്ക് ഡി.കെ ശിവ കുമാറിന്റെ താക്കീത്

പുറത്തുനിന്നുള്ള നേതാക്കള്‍ കര്‍ണ്ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ ശിവകുമാറിന്റെ താക്കീത്.കര്‍ണ്ണാടകയിലെ ബുള്‍ഡോസര്‍ രാജ് വിഷയത്തിലാണ് ഡി.കെ ശിവകുമാര്‍ പിണറായിവിജയനെതിരെ സംസാരിച്ചത്.

”പിണറായി വിജയനെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവ് ഈ വിഷയത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ലാതെ അഭിപ്രായം പറഞ്ഞത് ദുഃഖകരമാണ്. വെട്ടിത്തെളിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇത് പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഞങ്ങള്‍ മനുഷ്യത്വം കാണിക്കുകയും അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാന്‍ അവസരം നല്‍കുകയും ചെയ്തു. പുറത്തുനിന്നുള്ള നേതാക്കള്‍ അത്തരം കാര്യങ്ങളില്‍ ഇടപെടരുത്.”- ശിവകുമാര്‍ പറഞ്ഞു.

ഭൂമാഫിയകള്‍ പിന്നീട് ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇത് അനുവദിക്കില്ല. അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍, രാജീവ് ഗാന്ധി പദ്ധതി പ്രകാരം അവര്‍ക്ക് വീടുകള്‍ നല്‍കും. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാനാണെന്ന കാരണം പറഞ്ഞ് ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി മുഖ്യ മന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ആയിരകണക്കിന് പാവപ്പെട്ടവര്‍ക്കാണ് കിടക്കാനൊരിടം ഇല്ലാതെ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നത്

Leave a Reply

Your email address will not be published. Required fields are marked *