ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് അദ്ദേഹത്തിന്റെ കൈവെള്ളയിലെ ദുരൂഹമായ കറുത്ത പാടുകള്‍. ചര്‍ച്ചകളുടെയും കൈകൊടുക്കലുകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭ്യൂഹങ്ങളാണ് പടരുന്നത്.
ട്രംപിന്റെ വലതു കൈവെള്ളയിലും വിരലുകള്‍ക്കിടയിലുമായി കറുത്ത നിറത്തിലുള്ള പാടുകള്‍ വ്യക്തമായി കാണാം. യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുള്ള ദൃശ്യങ്ങളിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ട്രംപിന് എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.

