വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ചയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഈ മുന്നറിയിപ്പ് നൽകിയത്. നിർദ്ദിഷ്ട സമയത്തിനുള്ളിൽ കടലിടുക്ക് സുരക്ഷിതമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ പവർ പ്ലാന്റുകൾ ഉൾപ്പെടെയുള്ളവ ഉന്നം വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

