അഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം മറികടക്കാന്‍ ഇലോണ്‍മസ്കിന്റെ സഹായം തേടി ഡോണാല്ഡ് ട്രംപ്.ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച് മസ്കുമായി സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു.മസ്ക് ഇത്തരം കാര്യങ്ങളില്‍ മിടുക്കനാണെന്നും അദ്ദേഹത്തിന്റെ കമ്പനി ഇക്കാര്യത്തില്‍ സഹായിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനില്‍ തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 544 പേര് കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയായ HRANA റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 490 പേരും സാധാരണക്കാരായ പ്രതിഷേധക്കാരാണ്. പതിനായിരത്തിലധികം ആളുകളെ ഇറാന് സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്.

