ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ (Tariff) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.രണ്ടാം തവണ അധികാരമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന കര്‍ക്കശമായ വ്യാപാര നയങ്ങള്‍ ആഗോള വിപണിയെ ആശങ്കയിലാക്കുന്നു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്ന പ്രഖ്യാപനം ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കാം. ഇത് ഐടി, ഫാര്‍മ മേഖലകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് ട്രംപിന്റെ നീക്കം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘സാങ്ക്ഷനിംഗ് റഷ്യ ആക്ട് 2025’ (Sanctioning Russia Act of 2025) എന്ന പുതിയ ബില്ലിന് പച്ചക്കൊടി കാട്ടിയതാണ് ഈ വിവാദങ്ങള്‍ക്ക് കാരണം.റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുന്നത് തടയുക. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
റഷ്യന്‍ എണ്ണയോ മറ്റ് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം വരെ നികുതി ചുമത്താന്‍ ഈ ബില്ലിലൂടെ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം ലഭിക്കും.നിലവില്‍ തന്നെ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50% നികുതി ചുമത്തുന്നുണ്ട്. ഇതില്‍ 25% ‘റെസിപ്രോക്കല്‍ താരിഫും’ ബാക്കി 25% റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയുമാണ്.
ഉയര്‍ന്ന താരിഫ് കാരണം 2025 മെയ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏകദേശം 20.7% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാന മേഖലകള്‍: തുണിത്തരങ്ങള്‍ , രത്നങ്ങളും ആഭരണങ്ങളും, മരുന്നുകള്‍ എന്നീ മേഖലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.പ്രധാനമന്ത്രി മോദിക്ക് ഞാന്‍ സന്തോഷവാനല്ല എന്ന് അറിയാമായിരുന്നു, എന്നെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമാണ്’ എന്നാണ് ട്രംപ് വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യ ഇതിനോടകം തന്നെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള വലിയ കമ്പനികള്‍ ജനുവരിയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.അമേരിക്കന്‍ വിപണിയിലെ ഈ പ്രതിസന്ധി നേരിടാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

