താന്‍ ചത്ത് മീന്‍ പിടിക്കരുത്

പണ്ടത്തെ അമ്മമാര്‍ പറയാറുണ്ട് താന്‍ ചത്ത് മീന്‍ പിടിക്കരുതെന്ന്. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഭൂരിപക്ഷം ആളുകളും സ്വന്തം ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. നമ്മുടെ കാര്യമല്ലേ മാറ്റി വയ്ക്കാന്‍ പറ്റു എന്ന കാരണം പറഞ്ഞ് ഭക്ഷണം പോലും സമയത്ത് കഴിക്കാന്‍ മെനക്കെടാത്തവരാണ് മിക്കവരും. പക്ഷെ താന്‍ ചത്ത് മീന്‍ പിടിച്ചിട്ട് എന്തു കാര്യം. ആരോഗ്യം ശ്രദ്ധിച്ചാല്‍ കൂടതല്‍ ഓടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം, ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കുറച്ച് ഓടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം. കൂടുതല്‍ ഓടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതല്ലേ നല്ലത്. അതിന് ഓടാന്‍ കാല് വേണം.. കാല് തളര്‍ന്നാലോ..ജീവിതത്തില്‍ കൂടുതല്‍ ഓടാനുള്ള കാലും, കൂടുതല്‍ ചെയ്യാനുള്ള കയ്യും നമ്മുടെ ശരീരത്തിന്റെ ആരോഗ്യമാണ്.. അതിനാല്‍ എത്ര തെരക്കുണ്ടെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ.

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണ് സര്‍വ്വധനാല്‍ പ്രധാനം
ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.

പോഷകാഹാരം: പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക, മധുരവും ജങ്ക് ഫുഡുകളും ഒഴിവാക്കുക.

വ്യായാമം: പതിവായ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്.

മാനസികാരോഗ്യം: സമ്മര്‍ദ്ദം കുറയ്ക്കുക,ആവശ്യത്തിന് ഉറങ്ങുക, മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക.

സുരക്ഷിതമായ ശീലങ്ങള്‍: പുകവലി, അമിതമായ മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.

രോഗപ്രതിരോധം: പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുക, ആരോഗ്യ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുക.

ആരോഗ്യവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍:

ലൈംഗിക ആരോഗ്യം: ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയാനും സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച് ബോധവാന്മാരാകാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം പ്രധാനമാണ്.

പ്രോസ്റ്റേറ്റ് ആരോഗ്യം: പ്രായമായ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് വീക്കം സാധാരണമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ ബി12 കുറവ്: ഇത് മറവിരോഗത്തിനും നാഡീ തളര്‍ച്ചയ്ക്കും കാരണമാകാം.
ആരോഗ്യം എന്നത് നിലനില്‍പ്പിനുവേണ്ടി മാത്രമല്ല, നല്ല ജീവിതം നയിക്കാനുള്ള ഒരു ഉപാധിയാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും സാധാരണ ജീവിതം നയിക്കാനും ആരോഗ്യം സഹായിക്കുന്നു.

നല്ല ആരോഗ്യമുള്ള തലമുറ മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുന്നു.. മികച്ച സമൂഹം നല്ലൊരു രാഷ്ട്രം പടുത്തുയര്‍ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *