കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. എന്‍. പ്രതാപ് കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം വരണാധികാരിക്ക് മുമ്പാകെ പത്രിക കൈമാറിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. മണ്ഡലത്തിലെ വികസന മുരടിപ്പും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ഥി ഇതിനോടകം തന്നെ സജീവമാണ്. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. വരും ദിവസങ്ങളില്‍ മറ്റ് പ്രമുഖ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കാനെത്തും.

