അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.സംഭവസ്ഥലത്ത് അഗ്നിശമന സേന ഉടൻ തന്നെ എത്തി തീയണയ്ക്കാനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും, അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *