ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു

ദുബായ്: താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിച്ചു. വിമാനത്താവളത്തിലെ സേവനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് ഭാഗികമായിട്ടാണ് വിമാനത്താവളം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. എയർപോർട്ടിന്റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ വീണ്ടും തുടങ്ങുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് സ്ഥിരീകരിച്ച യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാവുന്നതാണെന്നും എമിറേറ്റ്സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *