ദുബായ്: പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരില്‍ ദുബായില്‍ ആഡംബര ടവര്‍ ഉയരാന്‍ തയാറെടുക്കുന്നു. ദുബായിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡാന്യൂബിന്റെ നേതൃത്വത്തിലാണ് ആഡംബര ടവര്‍ ആരംഭിക്കുന്നത്. ഷാറൂഖ്‌സ് എന്നു പേരിടുന്ന ടവറിനു മുന്നിലായി ഷാരൂഖ് ഖാന്റെ ഭീമാകാരമായ പ്രതിമ സ്ഥാപിക്കാനും ആലോചനയുണ്ട്.
നാലായിരം കോടി രൂപയാണ് ടവറിന്റെ നിര്‍മാണ ചെലവായി കണക്കാക്കിയിരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായാണ് തന്റെ പേരിലൊരു വാണിജ്യ മന്ദിരം സ്ഥാപിതമാകുന്നതെന്ന് ഇതു സംബന്ധിച്ച പ്രതികരണത്തില്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ അഭിപ്രായപ്പെടുന്നു. 2029ല്‍ ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാരൂഖിന്റെ സ്വന്തം വീടിന്റെ പേരു പോലും മറ്റൊന്നായിരിക്കെയാണ് ആരാധനയുടെ പുതുരൂപമായി മറ്റൊരു നാട്ടില്‍ വാണിജ്യ ടവര്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഷാരൂഖിന്റെ വീടിന്റെ പേര് മന്നത്ത് എന്നും സ്വന്തം സിനിമ നിര്‍മാണ കമ്പനിയുടെ പേര് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നുമാണ്. തന്റെ പേരില്‍ സിനിമ നിര്‍മാണം മാത്രം മതിയെന്ന പക്ഷമാണ് താരത്തിന്.

