ദുബൈ: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ 5 തൊഴിലാളികള്‍ പിടിയിലായതിനെ തുടര്‍ന്ന് ദുബൈയില്‍ സലൂണ്‍ അടച്ചുപൂട്ടി.വനിതാ സലൂണാണ് പൂട്ടിയത്.അഞ്ച് വനിതാ തൊഴിലാളികള്‍ ഔദ്യോഗിക വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.തൊഴില്‍, താമസ ലംഘനങ്ങളും കണ്ടെത്തി.തന്റെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലല്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്തതിന് ഉടമക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി. പെര്‍മിറ്റില്ലാതെ ജോലി ചെയ്തതിന് എല്ലാ തൊഴിലാളികള്‍ക്കും കോടതി പിഴ ചുമത്തി.രണ്ട് അധിക താമസക്കാര്‍ക്ക് ഒരു മാസം തടവോ നിയമവിരുദ്ധ താമസത്തിന് ബദല്‍ പിഴയോ വിധിച്ചു, അവരെ നാടുകടത്താനും ഉത്തരവിട്ടു.
സലൂണ്‍ ഉടമ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട വര്‍ക്ക് പെര്‍മിറ്റില്‍ താമസിച്ചിരുന്നുവെങ്കിലും ഒന്നര വര്‍ഷമായി സ്വതന്ത്രമായി സലൂണ്‍ നടത്തിവരികയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്പോണ്സര്ഷിപ്പുകള് കൈമാറുകയോ ആവശ്യമായ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുകയോ ചെയ്യാതെയാണ് അഞ്ച് തൊഴിലാളികളെ ഇവര്‍ ജോലിക്കെടുത്തതതെന്നും തിരിച്ചറിഞ്ഞു.
അഞ്ച് തൊഴിലാളികളും സന്ദര്‍ശന വിസയിലാണ് യുഎഇയില്‍ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.രണ്ടുപേര്‍ വിസ പുതുക്കാതെയോ പിഴ അടയ്ക്കാതെയോ താമസിക്കുകയായിരുന്നു.ബാക്കി മൂന്ന് പേര് സന്ദര്‍ശന വിസകളുമായി നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു.

