ദിലീപിനെ തിരിച്ചെടുക്കാന്‍ നീക്കം; ഫെഫ്കയില്‍ നിന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചു

കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതുസംബന്ധിച്ചുള്ള വിഷയത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ തീരുമാനമെടുക്കുമെന്നും വിധിന്യായത്തിലേക്കെത്തിയ സാഹചര്യം ഫെഫ്ക പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപിനെ ഇന്നലെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *