കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ആരോപണത്തെ തുടര്‍ന്ന് ഉമേഷ് വടകര ഡിവൈഎസ്പിയുടെ ഉത്തരവാദിത്വത്തില്‍ നിന്നു കഴിഞ്ഞ ദിവസം ദീര്‍ഘ അവധിയില്‍ പ്രവേശിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഉമേഷിന്റെ ഭാഗത്തു നിന്ന് കടുത്ത അധികാര ദുര്‍വിനിയോഗം നടന്നുവെന്ന് വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപിയുടെ ഓഫീസില്‍ ലഭിച്ചതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷ് 20124ല്‍ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കേ അനാശാസ്യത്തിനു പിടിയിലായ യുവതിയെ അവരുടെ വീട്ടിലെത്തിച്ച് പലവട്ടം അതിക്രൂരമായി പീഡിപ്പിച്ചു എന്നതാണ് കേസ്. ഇതേ കേസില്‍ അറസ്റ്റിലായ യുവാക്കളുടെ കൈയില്‍ നിന്ന് വലിയൊരു തുക കൈക്കൂലിയായി വാങ്ങി കേസെടുക്കാതെ പറഞ്ഞു വിട്ടുവെന്നും ആരോപണമുണ്ട്. കേസെടുക്കാതിരിക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും ശാരീരികമായി വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് കഴിഞ്ഞ ദിവസം ആ്ത്മഹത്യ ചെര്‍പ്പുളശേരി സിഐ ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. അതോടെയാണ് പീഡന വിവരം പുറത്താകുന്നത്.
ഇതേ കേസില്‍ പരാമര്‍ശിക്കപ്പെടുന്ന യുവതിയില്‍ നിന്നു പോലീസ് സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. പീഡന വിവരം യുവതി വെളിപ്പെടുത്തിയതും ഉമേഷിനു തിരിച്ചടിയായി.

