വിരുദ്ധനഗർ: തമിഴ്നാട് വിരുദ്ധനഗറിൽ നേരിയ ഭൂചലനം. ശിവകാശി, രാജപാളയം, ശ്രീവല്ലിപുത്തൂർ എന്നീ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വ്യാഴം രാത്രി ഒൻപതിനു ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.
തമിഴ്നാട്ടിൽ ഭൂചലനം; നാശനഷ്ടങ്ങളൊന്നുമില്ല

