തവണക്കടവ്- വൈക്കം റൂട്ടിൽ ഇനി പരിസ്ഥിതിസൗഹൃദ യാത്ര

പൂ​ച്ചാ​ക്ക​ൽ: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സോ​ളാ​ർ ഫെ​റി​യാ​കു​ക​യാ​ണ് വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി. ഏ​ഷ്യ​യി​ലെത​ന്നെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടാ​യ ആ​ദി​ത്യ​യു​ടെ സ​ർ​വീ​സ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഫെ​റി​യെ​ത്തേ​ടി പു​തി​യ നേ​ട്ട​മെ​ത്തു​ന്ന​ത്. നി​ല​വി​ൽ വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് മൂ​ന്നു സ്​​റ്റീ​ൽ ബോ​ട്ടു​ക​ളും ഒ​രു സോ​ളാ​ർ ബോ​ട്ടു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മൂ​ന്നു സോ​ളാ​ർ ബോ​ട്ടു​ക​ൾ കൂ​ടി​യെ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള മൂ​ന്ന് സ്​​റ്റീ​ൽ ബോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കും. നാ​ല് സോ​ളാ​ർ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് ഫെ​റി, സോ​ളാ​ർ എ​ന്ന നേ​ട്ട​ത്തി​ലേ​ക്കു​യ​രു​ന്ന​ത്.

ആ​ല​പ്പു​ഴ- കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ത​വ​ണ​ക്ക​ട​വ്- വൈ​ക്കം ബോ​ട്ട് സ​ർ​വീ​സ്. വ​രു​ന്ന 20 നാ​ണ് മൂ​ന്ന് സോ​ളാ​ർ ബോ​ട്ടു​ക​ൾ കൂ​ടി ഇ​വി​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​ആ​ധു​നി​ക സോ​ളാ​ർ ബോ​ട്ടി​ൽ ഒ​രേ​സ​മ​യം 75 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാം. 2017 ജ​നു​വ​രി 13നാ​ണ് ഏ​ഷ്യ​യി​ലെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടാ​യ ആ​ദി​ത്യ വൈ​ക്ക​ത്ത് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ഇ​തു വി​ജ​യി​ച്ച​തോ​ടെ​യാ​ണ് പു​തി​യ മൂ​ന്നു ബോ​ട്ടു​ക​ൾകൂ​ടി അ​നു​വ​ദി​ച്ച​ത്. അ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​ദി​ത്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ആ​ദി​ത്യ​യി​ൽ കാ​യ​ൽ യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു.

സോ​ളാ​ർ ബോ​ട്ടി​ന് ശ​ബ്ദ​മോ ജ​ല​മ​ലി​നീ​ക​ര​ണ​മോ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മോ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന ലാ​ഭ​വു​മു​ണ്ട്. ബാ​​റ്റ​റി​ക​ളി​ൽ ഊ​ർ​ജം സം​ഭ​രി​ച്ച് പി​ന്നീ​ട് പ്ര​വ​ർ​ത്തി​ക്കാ​നു​മാ​വും. പ​ര​മ്പ​രാ​ഗ​ത ഡീ​സ​ൽ എ​ൻ​ജി​നു​ക​ളെ അ​പേ​ക്ഷി​ച്ച് സോ​ള​ർ ബോ​ട്ടു​ക​ൾ​ക്ക് ച​ലി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ കു​റ​വാ​ണ്. അ​തി​നാ​ൽ ത​ക​രാ​റും അ​​റ്റ​കു​​റ്റ​പ്പ​ണി​ച്ചെ​ല​വും കു​റ​വാ​യി​രി​ക്കും.സോ​ളാ​ർ ബോ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 20ന് ​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും.

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സോ​ളാ​ർ ബോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ക.പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഡീ​സ​ൽ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *