ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു; സർക്കാർ മേഖലയിൽ മാർച്ച് 17 മുതൽ അവധി

ദോഹ: ഖത്തറിൽ ഈ വർഷത്തെ (2026) ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള പൊതു അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതു അതോറിറ്റികൾ എന്നിവയ്ക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും ഉൾപ്പെടെ തുടർച്ചയായ ഏഴ് ദിവസമാണ് സർക്കാർ ജീവനക്കാർക്ക് ഈ വർഷം പെരുന്നാൾ അവധി ലഭിക്കുന്നത്. ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ അവധി ദിനങ്ങൾ സെൻട്രൽ ബാങ്ക് ഗവർണർ പ്രത്യേകമായി അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *