നായര്‍ സര്‍വീസ് സൊസൈറ്റി അഡ്‌ലൈഡ് (NSSA) ന്റെ നേതൃത്വത്തില്‍ വിപുലമായ അയ്യപ്പ പൂജ നടന്നു

മണ്ഡലമാസത്തിന്റെ ഭക്തി നിര്‍ഭരമായ നോയമ്പുകാലം ആചരിക്കുന്ന വേളയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി അഡ്‌ലൈഡ് (NSSA) ന്റെ നേതൃത്വത്തില്‍ വിപുലമായ അയ്യപ്പ പൂജ നടന്നു.ഡിസംബര്‍ ഏഴിന് വൈകുന്നേരം ക്ലിയര്‍ വ്യൂ ബൗളിംഗ് ക്ലബ്ബില്‍ വച്ച് നടന്ന പരിപാടിക്ക് കിഴില്ലത്തു മന വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.NSSA യിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചന ചടങ്ങുകളെ ഭക്തി മുഖരിതമാക്കി.

അര്‍ച്ചന,പടിപൂജ,അഭിഷേകം,ഹരിവരാസനം എന്നിവയും പൂജയുടെ ഭാഗമായി ഒരുക്കിയിരുന്നു. പൂജാവിധികളുടെ സമാപനത്തിന് ശേഷം അയ്യപ്പ സ്വാമിക്ക് സമര്‍പ്പിച്ച നൈവേദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രസാദ ഊട്ട് ഭക്തിപൂര്‍വം വിതരണം ചെയ്തു.NSSAയിലെ പ്രവര്‍ത്തകരും സന്നദ്ധസേവകരും ചേര്‍ന്നാണ് ഊട്ടിന്റെ ഒരുക്കങ്ങളിലും വിതരണത്തിലും സജീവമായി പങ്കെടുത്തത്.സമര്‍പ്പണഭാവത്തോടും സ്‌നേഹപൂര്‍വ്വമായ അതിഥിസല്‍ക്കാരത്തോടും കൂടിയ പൂജയില്‍ പങ്കെടുത്ത എല്ലാവരും ദൈവാനുഗ്രഹവും ഐക്യത്തിന്റെ ചൂടും അനുഭവിച്ചു.അയ്യപ്പസ്വാമിയുടെ കൃപയാല്‍ പൂജയും പ്രസാദവും ഒരുമിച്ച് എല്ലാവര്‍ക്കും ഒരു പൂര്‍ണ്ണ ആത്മീയാനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *