എൽഡ്രൂ യൂലോയ്ക്ക് ലോകകപ്പ് ജിംനാസ്റ്റിക്സിൽ ആറാം സ്ഥാനം

ഫിലിപ്പീൻസിന്റെ യുവ ജിംനാസ്റ്റിക്സ് താരം എൽഡ്രൂ യൂലോ (Eldrew Yulo) അസർബൈജാനിലെ ബാക്കുവവിൽ നടന്ന എഫ്ഐജി അപ്പാരറ്റസ് വേൾഡ് കപ്പിൽ ആറാം സ്ഥാനം സ്വന്തമാക്കി. സീനിയർ തലത്തിലുള്ള താരത്തിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. ഫ്ലോർ എക്സർസൈസ് വിഭാഗത്തിൽ എട്ടു മത്സരാർത്ഥികൾ പങ്കെടുത്ത ഫൈനലിൽ 13.900 പോയിന്റ് നേടിയാണ് പതിനെട്ടുകാരനായ എൽഡ്രൂ ആറാമതെത്തിയത്.

ആദ്യം 13.700 പോയിന്റാണ് ലഭിച്ചതെങ്കിലും ഡിഫിക്കൽറ്റി ലെവൽ പുനഃപരിശോധിക്കണമെന്ന് എൽഡ്രൂവിന്റെ ടീം ആവശ്യപ്പെട്ടതിനെത്തുടർന്ന് പോയിന്റ് 13.900 ആയി ഉയർത്തുകയായിരുന്നു. ഈ വിഭാഗത്തിൽ ബെലാറസിന്റെ യഹോർ ഷരംകൗ സ്വർണ്ണവും, കസാക്കിസ്ഥാന്റെ മിലാദ് കരിമി വെള്ളിയും, ക്രോയേഷ്യയുടെ ഓറൽ ബെനോവിച്ച് വെങ്കലവും നേടി.

ലോക ചാമ്പ്യനായ കാർലോസ് യൂലോയുടെ സഹോദരനാണ് എൽഡ്രൂ. നാളെ നടക്കുന്ന ഹോറിസോണ്ടൽ ബാർ ഫൈനലിലും എൽഡ്രൂ മത്സരിക്കുന്നുണ്ട്. ഇതിലൂടെ സീനിയർ തലത്തിലെ തന്റെ ആദ്യ മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് താരം

Leave a Reply

Your email address will not be published. Required fields are marked *