കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവം; ബിജെപി ആദ്യ പട്ടിക പുറത്തിറക്കി, ചെലവ് നിരീക്ഷകർ ഇന്ന് എത്തും

തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയായ മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവിട്ടു തുടങ്ങിയതോടെ സംസ്ഥാനം ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ, തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായുള്ള കേന്ദ്ര നിരീക്ഷകർ ഇന്ന് കേരളത്തിലെത്തും. 47 സീറ്റുകളിലേക്കുള്ള ആദ്യ പട്ടിക ബിജെപി പുറത്തിറക്കി.

പ്രമുഖ നേതാക്കളായ രാജീവ് ചന്ദ്രശേഖർ (നേമം), വി. മുരളീധരൻ (കഴക്കൂട്ടം), മുൻ ഡിജിപി ആർ. ശ്രീലേഖ (വട്ടിയൂർക്കാവ്) എന്നിവർ ജനവിധി തേടും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും, പത്മജ വേണുഗോപാൽ തൃശൂരിലും മത്സരിക്കും.സിപിഐ(എം) മുഖ്യമന്ത്രി പിണറായി വിജയൻ (ധർമ്മടം) ഉൾപ്പെടെ 81 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സിപിഐ 25 മണ്ഡലങ്ങളിലേക്കുള്ള പട്ടിക പൂർത്തിയാക്കി.കേരള കോൺഗ്രസ് (എം) 12 പേരുടെ പട്ടിക പുറത്തിറക്കി.കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.

ഇതിനോടകം തന്നെ അനൗദ്യോഗികമായി മിക്ക മണ്ഡലങ്ങളിലും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകർ ഇന്ന് സംസ്ഥാനത്തെത്തും. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും പ്രചാരണ ചെലവുകൾ നിരീക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. ജനറൽ ഒബ്സർവർമാരും പോലീസ് ഒബ്സർവർമാരും നാളെ എത്തും. ഇത്തവണ 85 ശതമാനത്തിലധികം പോളിംഗ് ലക്ഷ്യമിടുന്നതിനാൽ വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള നടപടികളും കമ്മീഷൻ ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *