പെര്‍ത്ത്: ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഗംഭീര തുടക്കമായി. പെര്‍ത്തില്‍ ഇന്നലെ നടത്ത ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിരങ്ങിയ ഓസ്‌ട്രേലിയ123ന് ഒമ്പത് എന്ന നിലയിലാണുള്ളത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് ബൗളര്‍മാരം അതിരറ്റ് സഹായിച്ചപ്പോള്‍ ആദ്യ ദിനം തന്നെ വീണത് പത്തൊമ്പതു വിക്കറ്റുകളാണ്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് അറുപത്തൊന്നു പന്തില്‍ നിന്ന് അമ്പത്തിരണ്ട് റണ്‍സ് നേടി അര്‍ധ സെഞ്ചുറിക്ക് ഉടമയായി. ഹാരി തന്നെയാണ് ടോപ് സ്‌കോററും. ഒലി പോപ്പ്, ജേമി സ്മിത്ത് എന്നിവരും യഥാക്രമം 46, 33 റണ്‍സ് വീതമെടുത്ത് തിളങ്ങി. ഇവര്‍ക്കു പുറമെ ബെന്‍ ഡെക്കറ്റ് (21) മാത്രമാണ് രണ്ടക്ക സ്‌കോറിലെത്തിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴഉ വിക്കറ്റുകള്‍ പിഴുതു.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ സ്ഥിതിയും ഒട്ടും ഭേദമായിരുന്നില്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചു വിക്കറ്റ് പ്രകടനവുമായി കളം നിറയുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്‌സ് എന്നിവരും രണ്ടു വിക്കറ്റുകള്‍ വീതം പിടിച്ചെടുത്തു.26 റണ്‍സെടുത്ത് പുറത്തായ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ആണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21), സ്റ്റീവന്‍ സ്മിത്ത് (17) മിച്ചല്‍ സ്റ്റാര്‍ക്ക് (12) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം തൊട്ടത്.

