കൊച്ചി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഏഷ്യയിലെ വ്യോമഗതാഗതം വന്‍ പ്രതിസന്ധിയില്‍. പല രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ തടസപ്പെടുകയോ മുടങ്ങുകയോ ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ ഭീഷണിയും വളരെ ശക്തമായി തുടരുന്നു. ആഗ്നി പര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുള്ള പൊടിപടലങ്ങള്‍ അപ്പോള്‍ തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ദിശയിലേക്കായിരുന്നു നീങ്ങിയിരുന്നത്.
ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ പുകപടലങ്ങള്‍ എത്തിയിട്ടുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുകയും പൊടിയും വളരെ രൂക്ഷമാണെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു. പൊടിപടലങ്ങള്‍ വായുവിന്റെ ഗുണനിലവാര സൂചികയെ ബാധിച്ചേക്കാമെന്നും അത്തരം സാഹചര്യങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ പല വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12000 വര്‍ഷം നിശബ്ദമായിരുന്നു അഗ്നി പര്‍വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്.

