ഇ.വി എക്സ്പോയും വ്യവസായി മഹാ സംഗമവും കൊച്ചിയിൽ.

തൊടുപുഴ : കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇൻ്റർനാഷണൽ ഇ.വി. എക്സോപോയും വ്യവസായ സംഗമവും ജനുവരി 16, 17, 18 തീയതികളിൽ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെൻ്ററിൽ നടക്കും.വ്യവസായ സംഗമത്തിൽ ഇടുക്കി ജില്ലയിൽ നിന്നും 1000 ത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരള വ്യവസായ വകുപ്പിൻറെയും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന എക്സ്പോ യിലൂടെ കേരളത്തിൻ്റെ വ്യവസായ മേഖലയുടെ ഉണർവാണ് ലക്ഷ്യമിടുന്നത്.

ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് മെഷിനറികൾ, എൻജിനീയറിങ്ങ്, ഫുഡ്, കെമിക്കൽ, പ്ലാസ്റ്റിക്, ഓയിൽ, ഗ്യാസ്, റബ്ബർ, കശുവണ്ടി, കാർഷിക അധിഷ്‌ഠിത ഉപകരണങ്ങൾ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ചൈന, യുകെ, യുഎ ഇ, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 600 ഓളം പ്രമുഖ മെഷിനറി നിർമ്മാതാക്കൾ അവരുടെ ഉത്പന്നങ്ങളും നൂതന സാങ്കേതിക വിദ്യ കളും മേളയിൽ പ്രദർശിപ്പിക്കും. ഇടുക്കി ജില്ലയിൽ നിന്നും കട്ടപ്പന, ചെറുതോണി, അടിമാലി, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും 18-ാം തീയതി എക്‌സിബിഷൻ സെന്ററിലേക്ക് സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും .
കൂടുതൽ വിവരങ്ങൾക്കായി 9074242946 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഇടുക്കി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് KSSIA ഇടുക്കി ജില്ലാ പ്രസിഡന്റ് സുനിൽ വഴുതലക്കാട്ട്, സെക്രട്ടറി ജോബി ചെറിയാൻ, ട്രഷറർ ബിജു പി.വി., മുൻപ്രസിഡൻ്റ് ബേബി ജോർജ്, വൈസ് പ്രസിഡൻ്റ് റെജി വർഗീസ്, സംസ്ഥാന ട്രഷറർ ബി. ജയകൃഷ്‌ണൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *