കോട്ടയം: കൂട്ടായ്മയില്‍ വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള് ജീവിക്കുന്ന സമൂഹത്തെ സ്നേഹിക്കുമ്പോഴാണ് അതിനെ വളര്‍ത്താന്‍ കഴിയുകയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാന്നാനം കെ ഇ കോളജ് പ്രഫസര്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര് ദൈവശാസ്ത്രത്തിലും 53 പേര് തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര്‍ ഐറിന് അല്‍ഫോന്‍സ സി എം സി ദൈവശാസ്ത്രത്തില്‍ ഡോക് ടറേറ്റും നേടി.
പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി റെക്്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, രജിസ്ട്രാര്‍ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണ വിഭാഗമായ ഒ ഐ ആര് എസ് ഐ യുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തി.

