സന്ധ്യ
വന്നെന്റെ അരികിലിരുന്നു
പ്രേമത്താല്‍ തുടുത്ത്
ഞാന്‍ യുവാവായി
അടുത്താരുമില്ലെന്ന്
ഉറപ്പിച്ചു.
കൊടുത്തു
ഒരു ചുംബനം
പ്രപഞ്ചം
ചുവന്ന പാടമായി
എന്റെ കവിളിലും
ചുണ്ടിലും
സന്ധ്യ !
കാറ്റിലാടി
സുഗന്ധമുള്ള ഗാനമായി
ഞാന്‍ തനിയെ
വീട്ടിലെത്തി
മുന്നില്‍
അവള്
എരിഞ്ഞെരിഞ്ഞ്
പുകഞ്ഞു പുകഞ്ഞ്
കത്തിക്കത്തി
മുടിയഴിച്ചാടുന്നു
വന്യമായലറുന്നു.
ഞാനോ
കടലിലാഴുന്നു
രാത്രിയെന്നെ
നക്കി നക്കി
തിന്നുന്നു.


