പ്രവാസി മലയാളി രാജീവ് സ്റ്റീഫൻ ഓസ്‌ട്രേലിയയിൽ അന്തരിച്ചു

പെർത്ത്: പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെയും (PPK Global) കേരള ഓസ്‌ട്രേലിയൻ വെസ്റ്റേൺ അസോസിയേഷന്റെയും (KAWA) സജീവ പ്രവർത്തകനായ രാജീവ് സ്റ്റീഫൻ (51) അന്തരിച്ചു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.

കണ്ണൂർ പയ്യാവൂർ മണ്ണേരി സ്വദേശിയായ രാജീവ് സ്റ്റീഫൻ മുപ്രാപ്പള്ളിൽ കുടുംബാംഗമാണ്. പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെ ഓസ്‌ട്രേലിയൻ റീജിയണിലെ രജിസ്റ്റർ ചെയ്ത അംഗമായിരുന്നു ഇദ്ദേഹം. പ്രവാസി സമൂഹത്തിനിടയിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിന് വലിയ നോവായി മാറിയിരിക്കുകയാണ്.

ബിന്ദു രാജീവ് ആണ് ഭാര്യ. ഷാരോൺ, സ്റ്റീവ്, ഏഞ്ചൽ റോസ് എന്നിവർ മക്കളാണ്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *