ഫേസ്‌ബുക്ക് പ്രവർത്തനരഹിതം; ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിൽ

മെലോൺ: മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്ക് ആഗോളതലത്തിൽ വൻതകരാർ നേരിട്ടു. ഇന്ന് (മാർച്ച് 4, 2026) വൈകുന്നേരത്തോടെയാണ് ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി സേവനങ്ങൾ തടസ്സപ്പെട്ടത്. പ്രധാനമായും ഡെസ്‌ക്ടോപ്പ് ബ്രൗസറുകൾ വഴി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്.

ലോഗിൻ ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് “നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല” (Account Temporarily Unavailable) എന്ന സന്ദേശമാണ് ലഭിക്കുന്നത്. സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് ഇതെന്നും മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്നും സ്ക്രീനിൽ തെളിയുന്ന സന്ദേശത്തിൽ പറയുന്നു. ഡൗൺ ഡിറ്റക്ടർ (DownDetector) പോലുള്ള ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം പരാതികൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫേസ്‌ബുക്കിന് പുറമെ മെറ്റയുടെ പരസ്യ വിഭാഗമായ ‘ആഡ്‌സ് മാനേജർ’ (Ads Manager), ഇൻസ്റ്റാഗ്രാം ബൂസ്റ്റ്, വാട്ട്‌സ്ആപ്പ് ബിസിനസ് എ.പി.ഐ തുടങ്ങിയ സേവനങ്ങളിലും ഗുരുതരമായ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ചെറുകിട സംരംഭകരെയും ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയെയും കാര്യമായി ബാധിച്ചു. മൊബൈൽ ആപ്ലിക്കേഷൻ വഴി ചിലർക്ക് ഭാഗികമായി ഫേസ്‌ബുക്ക് ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും അത് വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നത്.

സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്നും സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. എന്നാൽ തകരാറിന്റെ കൃത്യമായ കാരണം ഇതുവരെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വർഷം മുൻപും സമാനമായ രീതിയിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ സ്തംഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *