അഞ്ച് ലക്ഷം രൂപ വിലവരുന്ന വ്യാജ സിഗരറ്റുമായി രണ്ട് പേര്‍ പിടിയില്‍

കൊല്ലം: വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന വ്യാജ സിഗരറ്റുമായി കൊട്ടിയത്ത് രണ്ട് പേര്‍ പിടിയില്‍.ഉമയനല്ലൂര്‍ സ്വദേശി സുധീര്‍,ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്.

വ്യാജ ലേബല്‍ പതിച്ച പാക്കറ്റുകളില്‍ നിറച്ചാണ് സിഗറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഐടിസി കമ്പനിയുടെ വ്യാജ ലേബലില്‍ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയില്‍ വില്‍പ്പന നടക്കുന്നതായി കമ്പനി അധികൃതര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കൊട്ടിയം ഭാഗത്ത് വ്യാപകമായി വ്യാജ സിഗരറ്റുകള്‍ എത്തുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്.തുടര്‍ന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ഉമയനല്ലൂര്‍ പട്ടരുമുക്കില്‍ വച്ച് രണ്ട് പ്രതികളെയും പിടികൂടി. വ്യാജ സിഗരറ്റും ഇത് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.145 പാക്കറ്റ് വ്യാജ സിഗരറ്റാണ് പ്രതികളില്‍നിന്ന് പിടിച്ചെടുത്തത്.കംബോഡിയയില്‍ നിന്നാണ് വ്യാജ സിഗരറ്റുകള്‍ എത്തുന്നത്.വന്‍ ശൃംഖലയിലെ രണ്ട് കണ്ണികള്‍ മാത്രമാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *