കൊച്ചി: യുഎഇയിലൂടെ ആഗോള വിപണിയിലേക്കു ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫിക്കി വാണിജ്യ കൂടിക്കാഴ്ചകൾ ഒരുക്കുന്നു.
26, 27 തീയതികളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന വാണിജ്യ കൂടിക്കാഴ്ചകളിൽ യുഎഇ വിപണിയിലൂടെ ബിസിനസ് വ്യാപിപ്പിക്കുമ്പോൾ ലഭിക്കുന്ന നേട്ടങ്ങൾ, ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോൺ (സേഫ് സോൺ) നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ നേരിട്ടു മനസിലാക്കാം.
സേഫ് സോൺ പ്രതിനിധികളുമായി നേരിട്ടു കൂടിക്കാഴ്ച നടത്താൻ അവസരമുണ്ടാകും. സൗജന്യമായി പങ്കെടുക്കാമെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.

