തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആശുപത്രിയിലെ സർജിക്കൽ ഐസിയുവിന് സമീപമാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. സംഭവമറിഞ്ഞ ഉടൻ തന്നെ ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
തീപിടുത്തമുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി ഐസിയുവിലും പരിസരത്തുമുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൊതുജനങ്ങളും രോഗികളുടെ ബന്ധുക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്. ഫയർ ഫോഴ്സിന്റെയും ആശുപത്രി സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തീ പൂർണ്ണമായും അണച്ചു

