ന്യൂഡൽഹി: ഡൽഹിയിലെ പാലം കോളനിയിലുള്ള സാദ് നഗറിൽ ബുധനാഴ്ച രാവിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് തീപിടിത്തമുണ്ടായത്. ഈ നിലകളിലായിരുന്നു ആളുകൾ താമസിച്ചിരുന്നത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ഏകദേശം 18 പേരുണ്ടായിരുന്നുവെന്നാണ് വിവരം.
തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

