എറണാകുളം ബ്രോഡ് വേയില്‍ തീപിടുത്തം പന്ത്രണ്ടോളം കടകള്‍ കത്തി നശിച്ചു

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം. ശ്രീധര്‍ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന പന്ത്രണ്ടോളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ 8 യൂണിറ്റുകള്‍ സ്ഥലത്തെത്തി.തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *