ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

നാഗ്പൂർ: ന്യൂഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗ്രാൻഡ് ട്രങ്ക് (GT) എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. ബുധനാഴ്ച പു​​​ല​​​ർ​​​ച്ചെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​ർ പി​​​ന്നി​​​ട്ട​​​തി​​​നു​​​ശേ​​​ഷം വാ​​​ർ​​​ധ​​​യി​​​ലെ സി​​​ന്ദി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്പോ​​​ൾ ഗാ​​​ർ​​​ഡി​​​ന്‍റെ കോ​​​ച്ചി​​​ലാ​​ണ് തീ​​ കണ്ട​​ത്. കോച്ചിന് താഴെ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി.

കൃത്യസമയത്ത് തീ അണയ്ക്കാനും യാത്രക്കാരെ ഒഴിപ്പിക്കാനും സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തമുണ്ടായ കോച്ച് വേർപെടുത്തിയ ശേഷം പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ യാത്ര തുടർന്നു. സംഭവത്തെത്തുടർന്ന് ഈ റൂട്ടിലെ മറ്റ് ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *