ഹിലാരിസ് ബോട്ട് ഹാർബറിൽ വൻ തീപിടുത്തം; നാല് ബോട്ടുകൾ മുങ്ങി

പെർത്ത്: ഹിലാരിസ് ബോട്ട് ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ നാല് ബോട്ടുകൾ കത്തിയമർന്ന് മുങ്ങി. ശനിയാഴ്ച രാത്രി 10.35-ഓടെയാണ് ഒരു ബോട്ടിൽ നിന്ന് തീ പടർന്നത്.സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബോട്ടുകളിലേക്ക് കൂടി അതിവേഗം തീ പടരുകയായിരുന്നു.സംഭവത്തെത്തുടർന്ന് പ്രദേശത്ത് പുകയും വിഷവാതകവും പടരുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് പുലർച്ചെ രണ്ട് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് (DFES) രാത്രി മുഴുവൻ പുകയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.ബോട്ടുകൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും തീപിടുത്തത്തിന്റെ ഉറവിടത്തെക്കുറിച്ചും DFES ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *