മരത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന; കുറ്റ്യാടിയിൽ മണിക്കൂറുകൾ നീണ്ട പരിശ്രമം

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി ചെറിയ കുമ്പളത്ത് മാവിനു മുകളിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് സംഘം സുരക്ഷിതമായി താഴെയിറക്കി. കഴിഞ്ഞ രണ്ടുദിവസമായി മാവിന്റെ ഉയർന്ന ചില്ലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഈ വളർത്തുപൂച്ച. താഴെയിറങ്ങാൻ കഴിയാതെ പൂച്ച മരക്കൊമ്പിൽ കുടുങ്ങിയതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് നാദാപുരത്തുനിന്നും എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഏണി ഉപയോഗിച്ച് മരത്തിൽ കയറിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടിയിലധികം ഉയരമുള്ള മാവിൻകൊമ്പിലായിരുന്നു പൂച്ച കുടുങ്ങിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പൂച്ചയെ താഴെയെത്തിച്ച് ഉടമസ്ഥർക്ക് കൈമാറി. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിന് നാട്ടുകാർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *