വാഷിങ്ടണ്‍: ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യ സ്ഥിതി മോശമായയിനെ തുടര്‍ന്നാണ് ദൗത്യം വെട്ടിച്ചുരുക്കിയത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോര്‍ണിയ തീരത്ത് കടലില്‍ സുരക്ഷിതമായി ഇറങ്ങിയത്.
13 മിനിറ്റ് നീളുന്ന ഡീഓര്‍ബിറ്റ് ജ്വലനത്തിനു ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം കടലില്‍ ഇറങ്ങിയത്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്നു ക്രൂ അംഗങ്ങളുമാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.

