തൊടുപുഴ: ആരോഗ്യപൂർണ്ണമായ ജീവിതശൈലിയുടെ അനിവാര്യത കണക്കിലെടുത്ത് പുതുവർഷത്തോട നുബന്ധിച്ച് കേരള സർക്കാർ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹെൽത്തി ലൈഫ് ക്യാമ്പയിൻ ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ് പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ സംയുക്തമായി ആയുഷ് കപ്പ് -ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
2026 ജനുവരി 9 തീയതി തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മുൻ സന്തോഷ് ട്രോഫി താരം പി എ സലീം കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
തൊടുപുഴ ജില്ല ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.യു.ബി ഷീജ അധ്യക്ഷത വഹിച്ചു
നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. ഖയസ്.ഇ. കെ നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. കെ.എസ് ശ്രീദർശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തൊടുപുഴ സ്പോർട്സ് ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നീ വിഭാഗങ്ങളിൽ നിന്നും ഉള്ള ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു.
സ്പോർട്സ് ആയുർവേദ വിഭാഗത്തിൽ നിന്നുമുള്ള മെഡിക്കൽ ഓഫീസർമാർ കളികൾക്ക് മുൻപും ശേഷവും ഉള്ള ലഘു വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. ഫുട്ബോൾ മത്സരത്തിൽ (2-1) ന് NHM വിജയികളായി രണ്ടാം സ്ഥാനം ISM. ഉം NAM സംയുക്ത ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി വിജയികൾക്ക് നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം DR ഖായസ് ഈ.കെ യും നാം ഡിപി എം
Dr ശ്രീദർശൻ കെ.സ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു സമാപന സമ്മേളനം ഡോക്ടർ ഷീജ ജയൻ സ്വാഗതം പറഞ്ഞു.
Dr വിനീത് ആർ നന്ദി പറഞ്ഞു

