ഓസ്ട്രേലിയയിലെ ന്യൂകാസിലിനടുത്ത് കുക്സ് ഹില്ലില്‍ തീപിടിച്ച ഒരു മൂന്നുനില കെട്ടിടത്തില്‍ നിന്ന് ചാടി നാലുപേര്‍ രക്ഷപ്പെട്ടു.തീപിടിത്തമുണ്ടായ യൂണിറ്റ് ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടിയതിനെത്തുടര്‍ന്ന് പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.രാത്രി 10:30യോടെ പാര്‍ക്ക്വേ അവന്യൂവിലെ കെട്ടിടത്തിന് തീപിടിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ഹസ്മാറ്റ്, ഏരിയല്‍ ക്രൂകള്‍ ഉള്‍പ്പെടെ നാല്‍പതോളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി.
കെട്ടിടം പൂര്‍ണ്ണമായും അഗ്‌നിക്കിരയായ നിലയിലായിരുന്നു.മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട നാല് പേരെയും നിസാര പരിക്കുകളോടെ ജോണ്‍ ഹണ്ടര്‍ ആശുപത്രിയിലേക്ക് മാറ്റി.പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണത്തിലാക്കിയ അഗ്‌നിശമന സേന,രാത്രി 12:30യോടെ തീ പൂര്‍ണ്ണമായും അണച്ചു.സംഭവസ്ഥലത്ത് ക്രൈം സീന്‍ സ്ഥാപിച്ചിട്ടുണ്ട്, ഫോറന്‍സിക് സംഘം അന്വേഷണം ആരംഭിച്ചു.

