റോക്ക്ഹാംപ്ടണ്‍ : ഫിറ്റ്സ്റോയ് നദിയിലെ ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് റോക്ക്ഹാംപ്ടണില്‍ പ്രളയ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.ജനുവരി 19 തിങ്കളാഴ്ച നദിയിലെ ജലനിരപ്പ് 7 മീറ്ററില്‍ എത്തുമെന്നും, ജനുവരി 21 ബുധനാഴ്ചയോടെ ഏകദേശം 8 മീറ്റര്‍ വരെ ഉയര്‍ന്ന് പ്രളയം അതിന്റെ പരമാവധിയിലെത്തുമെന്നും കണക്കാക്കപ്പെടുന്നു.നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അധികൃതര്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡെപ്പോ ഹില്‍ (Depot Hill), പോര്‍ട്ട് കര്‍ട്ടിസ് (Port Curtis), ഫെയറി ബോവര്‍ (Fairy Bower), ലേക്സ് ക്രീക്ക് (Lakes Creek), കൂങ്കല് (Koongal), ബെര്സര്ക്കര് (Berserker) തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ സാധ്യതയുണ്ട്.ബ്രൂസ് ഹൈവേ (Bruce Highway),ബജൂള് പോര്‍ട്ട് അല്‍മ റോഡ് എന്നിവയുള്‍പ്പെടെയുള്ള പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് കാരണം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

