അമിത് ഷാക്ക് പിന്നാലെ മോദിയും, തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ല്‍ ‘മിഷന്‍ 35’ ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം.

അമിത് ഷാക്ക് പിന്നാലെ മോദിയും, തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ല്‍ ‘മിഷന്‍ 35’ ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം

തിരുവനന്തപുരം: കേരളത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി. ഇതിന്റെ ആദ്യപടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും തിരുവനന്തപുരത്തേക്ക് എത്തുന്നു. ജനുവരി 11 ഞായറാഴ്ചയാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുക. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനത്തിനാണ് ബി ജെ പി ഇക്കുറി മുന്‍തൂക്കം നല്‍കുന്നത്. മിഷന്‍ 2026 ല്‍ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നാമതും രണ്ടാമതുമെത്തിയ മണ്ഡലങ്ങളും കാര്യമായ നിലയില്‍ വോട്ട് നേടിയ മണ്ഡലങ്ങളുമാകും ഇവ. ഭരണം പിടിക്കുന്നതിനപ്പുറം 2026 ല്‍ കേരളം ആര് ഭരിക്കണമെന്ന് തീരൂമാനിക്കുന്ന നിലയില്‍ വളരുക എന്നതാണ് 35 സീറ്റുകളില്‍ വലിയ ശ്രദ്ധ വെച്ചുള്ള ബി ജെ പി തന്ത്രം.

Leave a Reply

Your email address will not be published. Required fields are marked *