വിക്ടോറിയയിലെ വിമ്മെറ (W-imm-er-a), ഗ്രാംപിയന്‍സ് (Gr-amp-i-an-s) മേഖലകളില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്.
ഗ്രാംപിയന്‍സ് നാഷണല്‍ പാര്‍ക്ക് മേഖലയിലെ വനപ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നത് തടയാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കഠിനശ്രമം നടത്തുകയാണ്.വിമ്മെറയില്‍ ഇന്നും ‘ഹൈ’ ഫയര്‍ ഡേഞ്ചര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.വിക്ടോറിയയില്‍ ഉടനീളം ‘മോഡറേറ്റ്’ മുതല്‍ ‘ഹൈ’ വരെയാണ് ഫയര്‍ ഡേഞ്ചര്‍ റേറ്റിംഗ്.
കഴിഞ്ഞ ആഴ്ച അവസാനം അതീവ അപകടകരമായ കാലാവസ്ഥയായിരുന്നു എന്ന് വിക് എമര്‍ജന്‍സി അറിയിച്ചു. കാറ്റും കനത്ത ചൂടും തീയണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്.വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ തങ്ങളുടെ ‘ബുഷ്ഫയര്‍ സര്‍വൈവല്‍ പ്ലാന്‍’ (Bushfire Survival Plan) തയ്യാറാക്കി വെക്കണമെന്ന് സി.എഫ്.എ (CFA) നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രാംപിയന്‍സ് മേഖലയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളും ഹൈക്കിംഗ് പാതകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.ഈ പ്രദേശത്തുകൂടി യാത്ര ചെയ്യുന്നവര്‍ VicEmergency App വഴിയോ റേഡിയോ വഴിയോ കൃത്യമായ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കുക: നിലവില്‍ വിക്ടോറിയയില്‍ ‘ടോട്ടല്‍ ഫയര്‍ ബാന്‍’ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏത് നിമിഷവും കാലാവസ്ഥ മാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

