കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കൊല്ലം സ്വദേശിയായ അദ്ദേഹം 2005 മുതൽ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. വിരമിച്ചശേഷം സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശിപാർശ ചെയ്തത്.
ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ, നുവാൽസ് വൈസ് ചാൻസലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

