തൃശൂര്‍: തൃശൂരില്‍ എട്ടു വയസുകാരി ഉള്‍പ്പെടെ നാലു സഹോദരങ്ങള്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത് കൗതകമാകുന്നു.തൃശ്ശൂര്‍ ജില്ലയിലെ കടിക്കാട് പനന്തറയില്‍ താമസിക്കുന്ന കൊഞ്ഞത്ത് സമീറിന്റെയും ഷെമീറയുടേയും മക്കളായ സീഷാന്‍,സമീല്‍,സഹ്റാന്‍,സഫ്രീന്‍ എന്നിവരാണ് ചാവക്കാട് മന്ദലാംകുന്ന് ബദര്‍ പള്ളിക്ക് സമീപമുള്ള ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബില്‍,ഷിഹാന്‍ സാലിഹ് സാറിന്റെ നേതൃത്വത്തില്‍ പഠിച്ച്, ഊട്ടിയില്‍ നടന്ന ബെല്‍റ്റ് ടെസ്റ്റില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്.തൃപ്രയാര്‍ പഴുവിലെ ഷെരീഫ് ഇബ്രാഹിം പത്തേമാരിയുടെ ഇളയ മകളുടെ മക്കളാണിവര്‍
എട്ട് വയസ്സുകാരി ഉള്‍പ്പെടെ നാല് സഹോദരങ്ങള്‍ ഒരുമിച്ചു ബ്ലാക്ക് ബെല്‍റ്റ് നേടി

