ഡ്രോണുകൾ മുതൽ റഡാറുകൾ വരെ ; 79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

ന്യൂഡൽഹി : ഇന്ത്യൻ സേനകൾക്കായി വൻ പ്രതിരോധ സംഭരണത്തിന് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. കര, നാവിക, വ്യോമ സേനകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ വാങ്ങലുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ആളില്ലാ വ്യോമ ഭീഷണിയെ നേരിടുന്നതിനായി ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം (IDDIS) Mk-II ഉൾപ്പടെ വാങ്ങുന്നതിനാണ് ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് പുതിയ ആയുധ സംഭരണങ്ങൾക്കായി അനുമതി നൽകിയത്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ ഉയർന്ന ലക്ഷ്യങ്ങൾക്കെതിരെ കൃത്യതയുള്ള പ്രഹരശേഷി വർദ്ധിപ്പിക്കുന്ന ലോയിറ്റർ മ്യൂണിഷൻ സിസ്റ്റങ്ങളും പുതിയ ആയുധ സംഭരണത്തിൽ ഉൾപ്പെടുന്നു. കൂടാതെ ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക സിസ്റ്റത്തിനായുള്ള ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് വെടിമരുന്ന്, നവീകരിച്ച ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ II എന്നിവയും വാങ്ങുന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *